ആറ്റടപ്പയിൽവീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും എടക്കാട് പോലീസ് പിടികൂടി
Aug 15, 2025, 12:00 IST
ചക്കരക്കൽ : ആറ്റാടപ്പയിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും എടക്കാട് പൊലീസ് റെയ്ഡ് നടത്തി പിടികൂടി. ഇന്ന് വൈകിട്ട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് വീട്ടിൽ നിന്നും 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവ വിൽക്കുവാൻ ഉപയോഗിക്കുന്ന പോളിത്തീൻ കവറുകളും ഇലക്ട്രോണിക് വെയിങ് മെഷീനും 500 രൂപ നോട്ടുകളും പോലീസ് കണ്ടെടുത്തത്.
tRootC1469263">പ്രതിയായ പി.പിവിഷ്ണുവിനെ അറസ്റ്റു ചെയ്തു.എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.വി ബിജുവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ റിജിൻ, സുജിൻ കുമാർ, അനുശ്രീ കെ, രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
.jpg)


