ആറ്റടപ്പ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയുടെ കൂട്ടാളി കണ്ണൂരിൽ അറസ്റ്റിൽ
Aug 17, 2025, 09:40 IST
ചക്കരക്കൽ : ആറ്റടപ്പ മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി റിമാൻഡിൽ. കണ്ണൂർ സിറ്റിക്കടുത്തെ കണ്ണൂക്കര സ്വദേശി ചാലിച്ചി വീട്ടിൽ സായൂജ് പ്രശാന്താ (22) ണ് ശനിയാഴ്ച്ച ഉച്ചയോടെ കണ്ണൂരിൽ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആറ്റടപ്പ യിലെ വീട്ടിൽ സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവുമായി പി.പി വിഷ്ണുവിനെ എടക്കാട് പൊലിസ് അറസ്റ്റുചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് സായൂജ് അറസ്റ്റിലാകുന്നത്.
tRootC1469263">ബംഗ്ളൂരിൽ നിന്നും വിഷ്ണുവിനൊപ്പം മയക്കുമരുന്ന് എത്തിക്കാനും വിവിധയിടങ്ങളിൽ സൂക്ഷിക്കാനും സഹായിച്ചതിനാണ് സായൂജിനെ അറസ്റ്റ് ചെയ്തത്. എടക്കാട് പൊലിസ് ഇൻസ്പെക്ടർ എം.വി ബിജുവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.
.jpg)


