കണ്ണൂർ നഗരത്തിലെ എടിഎം കുത്തി തുറന്ന് കവർച്ചാ ശ്രമം: കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

Attempted robbery by breaking open an ATM in Kannur city: Kolkata native arrested

കണ്ണൂർ : കണ്ണൂർ നഗരത്തിൽ എടി എം കൗണ്ടറിൽവൻ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ കൊൽക്കൊത്ത സ്വദേശി റഹാൻ അലിയാ (22) ണ് പിടിയിലായത് വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നിന് കണ്ണൂർ എസ് എൻ പാർക്കിന് സമീപത്തെ മഠത്തിൽ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന കാനറാബാങ്ക് കൻ്റോൺമെൻ്റ് ശാഖയ്ക്കു സമീപമുള്ള എ ടി എം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.

പുലർച്ചെ 2.54 ന് ഇവിടെയെത്തിയ യുവാവ് കൗണ്ടറിൽ പ്ര വേശി ക്കുന്ന ദൃശ്യങ്ങൾ സി.സി ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് തൊപ്പി ധരിച്ച് ഷർട്ടും പാൻ്റുമിട്ട യുവാവ് കൗണ്ടറിനകത്തേക്ക് പ്രവേശിച്ച് മെഷിൻ്റെ ബാറ്ററി സ്‌റ്റോറേജ് യൂനിറ്റ് ഇളക്കി മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട് ഈ സമയം കാനറ ബാങ്കിൻ്റെ ഡൽഹി ആസ്ഥാനത്ത് അലാറാംമുഴങ്ങിയതിനെ തുടർന്ന് വിവരം കണ്ണൂരിലെ മാനേജരെ അറിയിക്കുകയായിരുന്നു വിവരമറിഞ്ഞ്ഉടൻ സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലിസും ടൗൺ പൊലിസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് താക്കീത് നൽകി വിട്ടയച്ചിരുന്നു മോഷണശ്രമം നടന്ന എടിഎം കൗണ്ടർ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ് കാന റബാങ്ക് മാനേജർ നിമലിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ട മ്പേത്തിൻ്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags