കെ .സുധാകരൻ എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അംഗപരിമിതർക്ക് 37.98 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കണ്ണൂർ :കെ .സുധാകരൻ എം.പി യുടെ 2025 -26 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തിയഞ്ച് അംഗപരിമിതർക്ക് 37.98 ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീൽ ചെയറുകൾ, മുച്ചക്ര സ്കൂട്ടർ എന്നിവ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് കെ.സുധാകരൻ എം.പി വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച മൊബൈൽ യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കെ .സുധാകരൻ എം.പി നിർവ്വഹിച്ചു.
tRootC1469263">കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ മേയർ അഡ്വ: പി. ഇന്ദിര , ഡെപ്യൂട്ടി മേയർ കെ. പി താഹിർ അഡ്വ: ലിഷ ദീപക്, വി.കെ മുഹമ്മദലി, ശ്രീജ മഠത്തിൽ , റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ , അഡ്വ:സോണ ജയറാം , റിഷാംതാണ, ജില്ലാ സാമൂഹിക നീതി ഓഫീസർ ബിജു . പി , ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ സച്ചിൻ.കെ. സി ,ജില്ലാ വെക്ടർ കൺട്രോൾ ബയോളജിസ്റ്റ് രമേശൻ സി .പി തുടങ്ങിയവർ പങ്കെടുത്തു.
.jpg)


