അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി കാടാച്ചിറ സ്വദേശി ജസിൻ മുരളി ചുമതലയേറ്റു
കാടാച്ചിറ: പി.എസ്.സി പരീക്ഷയിലെ മികച്ച വിജയത്തിലൂടെ ജസിൻ മുരളി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി (AMVI) ചുമതലയേറ്റു.മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ജസിൻ, 2023-ൽ കേരള പി.എസ്.സി നടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചാണ് സർക്കാർ സർവീസിലേക്ക് യോഗ്യത നേടിയത്.തുടർന്ന് നടന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കി, തിരുവനന്തപുരത്ത് നടന്ന പാസിങ് ഔട്ട് പരേഡിന് ശേഷം ജസീൻ ഔദ്യോഗികമായി സേവനത്തിൽ പ്രവേശിച്ചു. 2025 സെപ്റ്റംബറിലാണ് ഇദ്ദേഹം സർവീസിലെത്തിയത്.
ജീജോ മുരളി, ടി പിസീമ എന്നിവരാണ് മാതാപിതാക്കൾ. മലയാളം ഗാനരചയിതാവും നാടക കലാകാരനുമായിരുന്ന മുരളി കാടാച്ചിറയുടെയും, കാടാച്ചിറ എൽ.പി.സ്കൂൾ മുൻ പ്രധാനധ്യാപികയായിരുന്ന സുമിത്രയുടെയും കൊച്ചുമകനാണ്.കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർത്ഥിയാണ്.
.jpg)

