നിയമസഭാ തിരഞ്ഞെടുപ്പ്: ക്രമസമാധാനം ഉറപ്പാക്കാൻ കണ്ണൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

Assembly elections: Police conduct route march in Kannur to ensure law and order

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സേനാംഗങ്ങൾ കണ്ണൂരിൽ റൂട്ട് മാർച്ച് നടത്തി. പൊതുജനങ്ങളിൽ സുരക്ഷിതബോധം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി കണ്ണൂർ സിറ്റി പോലീസും കേന്ദ്രസേനയും ഉൾപ്പെടെ 430  സേനാംഗങ്ങൾ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് ഐ.പി.എസിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കാൽടെക്സ് വഴി സഞ്ചരിച്ച് സിറ്റി പോലീസ് ആസ്ഥാനത്തിന് മുന്നിൽ സമാപിച്ചു.

കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ആർ. ഹരിപ്രസാദ്, വളപട്ടണം എസ്.എച്ച്.ഒ (എ.എസ്.പി) അഭിഷേക് ഷിറ ഐ.പി.എസ്, അരണ്യ കെയ്മി ഐ.പി.എസ്, കനിക യാദവ് ഐ.പി.എസ്, സൗരഭ് രാജേന്ദു ഐ.പി.എസ്, ചൗഹാൻ രാജ്കുമാർ ഐ.പി.എസ്, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥ്, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു ഇ.കെ, ബി.എസ്.എഫ് ഇൻസ്പെക്ടർ ഗിരീഷ് ഗൊഗോയ് എന്നിവർ പങ്കെടുത്തു. കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷനുകളിൽ നിന്നുള്ള 70 പോലീസുകാർക്ക് പുറമെ 90 ബി.എസ്.എഫ് സേനാംഗങ്ങൾ, 150 സി.ആർ.പി.എഫ് സേനാംഗങ്ങൾ, 30 സി.ഐ.എസ്.എഫ് സേനാംഗങ്ങൾ, 90 എസ്.എസ്.ബി സേനാംഗങ്ങൾ എന്നിവരും മാർച്ചിൽ അണിനിരന്നു.

Tags