കണ്ണൂരിൽ ദമ്പതികളെ മർദ്ദിച്ചതിന് നാല് പേർക്കെതിരെ കേസെടുത്തു
Feb 27, 2025, 12:45 IST


കതിരൂർ : സുഹൃത്തിനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തടഞ്ഞ വൈരാഗ്യത്തിൽ ദമ്പതികളെ അടിച്ചു പരുക്കേൽപ്പിച്ചതായി പരാതി. കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാരകുന്നിൽ കഴിഞ്ഞ 26 ന് രാത്രി 9.45നാണ് സംഭവം.
കാരക്കുന്നിലെ ഇ കെ. ശ്യാംജിത്ത് (28) ഭാര്യ അശ്വതി (25) എന്നിവർക്കാണ് മർദ്ദനമേറ്റത്. ശ്യാംജിത്തിനെ മരവടി കൊണ്ടു അടിച്ചു പരുക്കേൽപിക്കുകയും ഭാര്യയെ കാലിന് ചവുട്ടിയും അടിച്ചും പരുക്കേൽപിച്ചു. സംഭവത്തിൽ കാരക്കുന്ന് സ്വദേശികളായ ഷമീർ, അജ്മൽ, ഷജീർ ' കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ കതിരൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.