തളിപ്പറമ്പ് മന്നയിൽ കഞ്ചാവുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ

Assam native arrested by Excise in Thaliparamba Mannai with ganja.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മന്നയിൽ വച്ച് ഇയാൾ പിടിയിലായത്. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്  അംഗമായ  എക്സൈസ് പ്രിവൻ്റീവ് ഓഫീസർ   ഗ്രേഡ്  കെ. മുഹമ്മദ്  ഹാരിസിന്   ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ   തളിപ്പറമ്പ്  എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി.യും സംഘവുമാണ് പിടികൂടിയത്.  ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

 തളിപ്പറമ്പ്  : മന്നയിൽ കഞ്ചാവുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ. 1.106 കിലോ  കഞ്ചാവുമായി  ഐനുൾ ഹഖാണ് അറസ്റ്റിലായത്.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ഗ്രേഡ്  കെ. മുഹമ്മദ്  ഹാരിസിന്  ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ   തളിപ്പറമ്പ്  എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ പി വിപിനും സംഘവുമാണ് ഇയാളെ പിടികൂടിയത്.

Assam native arrested by Excise in Thaliparamba Mannai with ganja.3

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മന്നയിൽ വച്ച് ഇയാൾ പിടിയിലായത്. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്  അംഗമായ  എക്സൈസ് പ്രിവൻ്റീവ് ഓഫീസർ   ഗ്രേഡ്  കെ. മുഹമ്മദ്  ഹാരിസിന്   ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ   തളിപ്പറമ്പ്  എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി.യും സംഘവുമാണ് പിടികൂടിയത്.  ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ  കേരളത്തിലേക്ക് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് ഐനുൾ ഹഖ് എന്ന് എക്സൈസ് പറഞ്ഞു .  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്  എ അസീസ്.  , വി വി ബിജു , എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് .കെ,  സിവിൽ എക്സൈസ് ഓഫീസർ  പ്രണവ് . ടി എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു . പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും.

Tags