പാനൂർ പൊലിസ് സ്‌റ്റേഷൻ വളപ്പിൽ മാങ്ങ പറിക്കാനെത്തി കുട്ടികൾ; എടുത്തുയർത്തി സഹായിച്ച് എ എസ്.ഐ, ദൃശ്യങ്ങൾ വൈറലായി

Children came to pick mangoes in the Panur police station premises, ASI helped them by lifting them up, footage goes viral


 കണ്ണൂർ : പൊലിസ് സ്റ്റേഷൻ വളപ്പിൽ മാങ്ങ പറിക്കാനെത്തിയ കുട്ടികളെ വിരട്ടിയോടിക്കാതെ പൊലിസുകാരൻ സഹായിക്കുന്നത് കൗതുക കാഴ്ച്ചയായിഅയ്യോ എത്തുന്നില്ല.... ഒന്നും കൂടി | ഇനി നമ്മൾ വരൂല വാടാ ... പോകാമെന്ന് പറഞ്ഞ് മാങ്ങ പറിക്കൽ ഉപേക്ഷിച്ചു മടങ്ങിയ കുരുന്നുകളെ പൊലിസുകാർ വീണ്ടും ട്രൈ ചെയ്യാൻ മടക്കി വിളിക്കുകയായിരുന്നു.

പാനൂർ പോലീസ് സ്റ്റേഷൻ വളപ്പിലെത്തി മാങ്ങ പറിക്കാൻ നോക്കിയ കുട്ടികളെ നിരാശരാക്കാതെ, അവരെ എടുത്തുയർത്തി മാങ്ങ പറിക്കാൻ സഹായിക്കുന്ന എഎസ്ഐ നിവേദിൻ്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി ഓടടാ എന്ന് പ്രതീക്ഷിച്ച് എത്തിയ കുട്ടികൾക്കും പരിസരത്ത് ഉണ്ടായിരുന്നവർക്കും കൗതുകമായി പോലിസുകാരൻ്റെ ഈ ഇടപെടൽ. ദൃശ്യങ്ങൾ വൈറലായി കുട്ടികളെ എടുത്തുയർത്തിയാണ് പൊലിസുകാരൻ മാങ്ങ പറിച്ചെടുക്കാൻ സഹായിച്ചത്. കൈനിറയെ മാങ്ങയുമായാണ് കുട്ടികൾ മടങ്ങിയത്.

Tags