പാനൂരിൽ ഇടതു പ്രവാസി സംഘടനാ നേതാവ് അഷ്റഫ് പൂക്കോം സി.പി.എം വിട്ടു

Ashraf Pookom, the leader of the left expatriate organization in Panur, left the CPM
Ashraf Pookom, the leader of the left expatriate organization in Panur, left the CPM

തലശേരി : പാനൂരിൽ സി.പി.എം അനുകൂല പ്രവാസി സംഘടനാ നേതാവ് പാർട്ടിയുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അഷ്റഫ് പൂക്കോ മാണ് പാർട്ടിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ചതായി അറിയിച്ചത്. ഈ കാര്യം വിശദീകരിച്ചു കൊണ്ടു അദ്ദേഹമിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്.

അവസാനം ഞാനൊരു തീരുമാനത്തിൽ എത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചു പടി ഇറങ്ങുന്നു. എങ്കിലും രാഷ്ട്രീയത്തിൽ ഞാൻ സജീവമായി തന്നെയുണ്ടാകും. എന്നെ സ്നേഹിക്കുന്ന നാട്ടുകാരോടും സുഹൃത്തുക്കളോടും നേതാക്കളോടും ആലോചിച്ച് എടുത്ത തീരുമാനമാണ്. ഇത് ചിലർക്കെങ്കിലും വിഷമം ഉണ്ടാക്കുന്ന കാര്യംതന്നെയാണെന്ന് എനിക്കറിയാം. എന്നിരിന്നാലും പറയാതിരിക്കാനാകില്ലല്ലോ. ഇതുവരെ പാർട്ടിയിലും മുന്നണിയിലും എന്നോട് ചേ‍ർന്ന് നിന്നവർ, എല്ലാപ്രവർത്തനങ്ങൾക്കും കട്ടക്ക് കൂടെ നിന്നവർ, എന്റെ വളർച്ച ആഗ്രഹിച്ചവർക്കും വിമർശിച്ചവർക്കും എല്ലാവർക്കും ഹൃദയത്തിൽ ചേർത്ത നന്ദി' എന്നിങ്ങനെ അവസാനിക്കുന്നതാണ്.

 ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നേതൃത്വം വഹിക്കുന്ന  അഷ്റഫ് പൂക്കോമിൻ്റെ ഇടതു പക്ഷ പ്രസ്ഥാനത്തോടുള്ള വിട പറയൽ കുറിപ്പ്.
നിലവിൽ പ്രവാസിസംഘം,ബ്രാഞ്ച്  സെക്രട്ടറി, ജില്ലാകമ്മറ്റി അംഗം, പ്രവാസി വെൽഫെയർ സൊസൈറ്റി ഡയരക്ടർ മ്പോർഡ് അംഗം, കർഷക സംഘം വില്ലേജ് ട്രഷറർ മുതലായ സ്ഥാനങ്ങൾ വഹിച്ചു വരികയാണ്. എന്നാണ് രാഷ്ട്രീയ രംഗത്തുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോയെന്ന കാര്യം അഷ്റഫ് പൂക്കോം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tags