ആശ സമരയാത്രയുടെ കണ്ണൂർ ജില്ലയിലെ ഒന്നാംദിവസ സമാപനം ബുധനാഴ്ച്ച ; സ്വീകരണത്തിന് സംഘാടകസമിതി രൂപീകരിച്ചു

Asha workers' talks with government fail
Asha workers' talks with government fail

തളിപ്പറമ്പ: കാസര്‍ക്കോട് നിന്നാരംഭിച്ച ആശ സമരയാത്രയുടെ കണ്ണൂർ ജില്ലയിലെ ഒന്നാംദിവസ സമാപനം ബുധനാഴ്ച്ച വൈകിട്ട് 5.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ചിറവക്കില്‍ നിന്ന് ജാഥാംഗങ്ങളെ ടൗണിലേക്ക് സ്വീകരിച്ചാനയിക്കും. പൊതുസമ്മേളനം തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികള്‍  സംസാരിക്കും.

tRootC1469263">

സ്വീകരണം വിജയിപ്പിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വി.പി മഹേശ്വരന്‍ മാസ്റ്റര്‍, പി.കെ സരസ്വതി, പി. മുഹമ്മദ് ഇഖ്ബാല്‍, അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, സണ്ണി താഴത്തെകൂടത്തില്‍, കെ.വി മുഹമ്മദ്കുഞ്ഞി, രശ്മി രവി, അനൂപ് ജോണ്‍, റോസ്‌ലി ജോണ്‍, കെ.എസ് സുബ്രഹ്മണ്യന്‍ സംസാരിച്ചു. കെ. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി പി.കെ സരസ്വതി (ചെയര്‍പേഴ്‌സണ്‍), കെ.വി മുഹമ്മദ്കുഞ്ഞി (കണ്‍വീനര്‍), കെ. സുനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Tags