ആശമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കുക : സർവ്വോദയ മണ്ഡലം

Asha workers' talks with government fail
Asha workers' talks with government fail

കണ്ണൂർ : ജീവിക്കാൻ വേണ്ടി പൊരുതുന്ന ആശാ വർക്കർമാരുടെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന് കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ വേദനിപ്പിച്ച് മുടി മുറിച്ച് സമരം ചെയ്യേണ്ടി വരുന്നത് കേരളത്തിന് അപമാനമാണ്. ജനാധിപത്യ സംവിധാനത്തിൽ സമരങ്ങളോട് അസഹിഷ്ണത കാണിക്കുന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സർവ്വോദയ മണ്ഡലം ചൂണ്ടിക്കാട്ടി. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സർവ്വോദയ പ്രവർത്തകർ  സെക്രട്ടറിയേറ്റിലേക്ക് പോകും.

ജില്ലാ പ്രസിഡണ്ട് ടി.പി.ആർ.നാഥ് അധ്യക്ഷത വഹിച്ചു.യോഗം സംസ്ഥാന പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത്, സംസ്ഥാന സെക്രട്ടറി സി. സുനിൽ കുമാർ,ദിനു മൊട്ടമ്മൽ,ഡോ: വാരിജ് രാജീവ്, പി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Tags

News Hub