ആര്യന് പാഴല്ല പാഴ് വസ്തുക്കൾ, കൈ വിരുതിൽ വിരിയുന്നത് കമനീയ ശിൽപ്പങ്ങൾ


ചക്കരക്കൽ: കൂട്ടുകാർ മൊബൈലിലും മറ്റും ചെലവഴിക്കുമ്പോൾ ആറ്റടപ്പയിലെ 12 കാരൻ ആര്യ കിരൺ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ രൂപങ്ങൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു. ചിത്രകാരൻ കൂടിയായ ഈ കുട്ടി കാർഡ് ബോർഡ്, കുപ്പികൾ, വലിച്ചെറിയുന്ന പല വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ബോട്ടിൽ ആർട്ട്, വിവിധ തെയ്യം രൂപങ്ങൾ എന്നിവ നിർമ്മിച്ചത്.
20ഓളം വിവിധ രൂപങ്ങൾ ഈ അവധിക്കാലത്ത് നിർമ്മിച്ചു.മാതാപിതാക്കളും അനിയനും പ്രവർത്തനത്തിന് പിന്തുണ നൽകി വരുന്നു. ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂൾ എട്ടാം തരം വിദ്യാർത്ഥിയായ ആര്യ കിരൺ ചാല സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ കെ.സി. ഷിനുവിന്റെയും കാപ്പാട് കൃഷ്ണ വിലാസം യു പി സ്കൂൾ അധ്യാപിക നമിതയുടെയും മകനാണ്. കാപ്പാട് കൃഷ്ണ വിലാസം യുപി സ്കൂളിൽ മൂന്നാം തരം വിദ്യാർത്ഥിയായ സൂര്യദർശ് സഹോദരനാണ്.
