ഗുഹാസമാനം ഈ അണ്ടർ പാത്ത്: പൊളിച്ചു നീക്കണമെന്ന് ആർട്ടിസ്റ്റ് ശശികല

Artist Sasikala wants this underpass to be demolished
Artist Sasikala wants this underpass to be demolished

ചെറുവത്തൂർ :ഗുഹസമാനമായ ചെറുവത്തൂർ അണ്ടർ പാത്ത് പൊളിച്ചു നീക്കണമെന്ന് ആർട്ടിസ്റ്റ് ശശികല ദേശീയ പാത അതോറിറ്റി അധികൃതരോട്ആവശ്യപ്പെട്ടു.ചെറുവത്തൂർ റെയിൽവേ സ്റ്റേഷനും ബസ്സ്സ്റ്റാന്റിനും ഇടയിലുള്ള പ്രധാന കവാടമായ 'ഗുഹാ'സമാനമായ അണ്ടർ പാത്ത് കാൽനടക്കാർക്ക്  നിവർന്നു നടക്കാൻ പോലും സാധിക്കാത്ത വിധത്തിലുളളതാണ്.ഇത് എത്രയും വേഗത്തിൽ പൊളിച്ചു നീക്കി സഞ്ചാരയോഗ്യമാക്കി നിർമ്മിക്കണമെന്ന് ശശി കല ആവശ്യപ്പെട്ടു.

tRootC1469263">

 അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനംപ്രശസ്ത ചിത്രകാരനും നോർത്ത് മലബാർ റെയിൽവേ പാസ്സഞ്ചേർസ് കോ-ഓർഡിനേറ്ററുമായ ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.പ്രദേശവാസികളും യാത്രക്കാരും വ്യാപാരികളും ചേർന്ന കർമ്മ സമിതിയുടെ അഭിമുഖ്യത്തിലാണ് അനിശ്ചിതകാല റിലെ നിരാഹാര സത്യാഗ്രഹം നടത്തിയത് പ്രക്ഷോഭം ആരംഭിച്ചിട്ട് ഒരു മാസമായിട്ടും പുന:പരിശോധന നടത്താൻ പോലും തയ്യാറാകാത്ത നാഷണൽ ഹൈവേ അതോറിറ്റിയുടെ ധിക്കാരനടപടിയിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭസമരം റിലെ നിരാഹാര സത്യാഗഹത്തിലേക്ക് നീങ്ങിയത്. 

സത്യാഗ്രഹ സമരഭടന്മാരായ കെ.വി. രഘൂത്തമൻ , കെ. ബാലകൃഷ്ണൻ, കെ. കുഞ്ഞിക്കണ്ണൻ, ബിജി പ്രദീപ്, ലതാസുഗുണൻ എന്നിവർക്ക് ആർട്ടിസ്റ്റ് ശശികല നാരങ്ങാ നീര് നൽകി.കർമ്മ സമിതി വർക്കിംഗ് പ്രസിഡണ്ട് ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ സി. രഞ്ജിത്ത് കെ.കെ. കുമാരൻ മാസ്റ്റർ, കെ.പി.രാമകൃഷ്ണൻ, സത്യപാലൻ ചെറുവത്തൂർ, അക്ഷര ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് പി. കെ. ഭാസ്കരൻ, കെ.സുന്ദരൻ, കെ.കെ.രാജൻ, സന്ദീപ് മുണ്ടക്കണ്ടം, രാജേഷ് ആലക്കാടൻ, സബിൻ ലതിക രാജൻ എന്നിവർസംസാരിച്ചു.

Tags