ഉപഭോക്താക്കൾ അവരവരുടെ അവകാശങ്ങൾ തിരിച്ചറിയണം: ആർട്ടിസ്റ്റ് ശശികല

Consumers should recognize their rights: Artist Sasikala

കണ്ണൂർ :ഓരോ ഉപഭോക്താവും സാധനങ്ങൾ വാങ്ങുമ്പോൾ  വഞ്ചിതരാകാതെ ശ്രദ്ധിക്കണമെന്നും അങ്ങിനെ സംഭവിച്ചാൽ തിരുത്തി വാങ്ങാൻ ശ്രമിക്കണമെന്നും ഇല്ലെങ്കിൽ അത് ഉറപ്പ് തരുന്ന നിയമങ്ങൾ നിലവിലുണ്ടെന്നും  ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുകൾ ജില്ലകൾ തോറും അതിനായി പ്രവർത്തിക്കുന്നു ണ്ടെന്നും പൊതുജനങ്ങൾ അത് മനസ്സിലാക്കി ഉപയോഗപ്രദമാക്കണമെന്നും  കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട്  ആർട്ടിസ്റ്റ് ശശികല പറഞ്ഞു.

tRootC1469263">

മാർച്ച് 15 ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ നടത്തിയ ബോധവൽക്കരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശശികല.സംസ്ഥാന സെക്രട്ടറി സൗമി മട്ടന്നൂർ അദ്ധ്യക്ഷയായ ' ചന്ദ്രൻ മന്ന, മധു കക്കാട്, മഹിജ നിർമ്മല, സീനത്ത്‌, ഗീതമ്മ തുടങ്ങിയവർ സംസാരിച്ചു.
 

Tags