കലോത്സവങ്ങൾ സ്നേഹ സന്ദേശങ്ങൾ വിളംബരം ചെയ്യുന്നു:ആർട്ടിസ്റ്റ് ശശികല
കണ്ണൂർ :മത-രാഷ്ട്രീയ മാത്സര്യങ്ങൾക്കപ്പുറമാണ് കലാ മത്സരങ്ങളെന്നും ഓരോ കലോത്സവങ്ങളും അരങ്ങേറുമ്പോൾ പരസ്പര സ്നേഹബന്ധങ്ങളുടെ സന്ദേശമാണ് അതുളവാക്കുന്നതെന്നും മുൻ കലോത്സവ ജേതാവും പ്രശസ്ത ചിത്രകാരനും കേരള ലളിതകല ആൻഡ്ഫോക് ലോർ അക്കാദമി മുൻ അംഗവുമായ ആർട്ടിസ്റ്റ് ശശികല അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവ വേദിയിലെത്തി കുരുന്ന് പ്രതിഭകളെ കണ്ട് പ്രോത്സാഹിപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">അഞ്ചു ദിനരാത്രങ്ങളിലായി കണ്ണൂരിൽ നടന്നു വരുന്ന കലോത്സവത്തിന് ഇത്തവണ കണ്ണൂർ ആതിഥ്യമരുളുമ്പോൾ സംഘർഷമുഖരിതമായ കണ്ണൂരിന്റെ മുൻകാല അനുഭവങ്ങളിൽ നിന്നും മാറി ചിന്തിക്കാൻ ഒരു പടികൂടി സഹായകമാകാൻ ഇത്തരം മേളകൾക്ക് സാധിച്ചിട്ടുണ്ടെന്നും ആർട്ടിസ്റ്റ് ശശികല അഭിപ്രായപ്പെട്ടു.
.jpg)


