പുതിയങ്ങാടിയിൽ കഞ്ചാവ് വിൽപ്പന യുവാവ് എക്സൈസ് പിടിയിൽ

Excise arrests youth for selling ganja in Puthiyangadi
Excise arrests youth for selling ganja in Puthiyangadi

പഴയങ്ങാടി: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ.പാപ്പിനിശേരി അസി: ഇൻസ്‌പെക്ടർ എം.പി.സർവ്വജ്ഞനും സംഘവും നടത്തിയ റെയ്ഡിലാണ് പുതിയങ്ങാടി ഹോമിയോ ഡിസ്‌പെൻസറിക്ക് മുൻവശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മൽ താമസക്കാരനായ മണ്ണൻ ഹൗസിൽ  എം. ഷംദാദ് (26) പിടിയിലായത്.

tRootC1469263">

സ്‌ക്കൂൾ-കോളേജ് പരിസരങ്ങൾ കേന്ദ്രികരിച്ച് എക്‌സൈസ് നടത്തി വരുന്ന പട്രോളിങ്ങിനിടെയാണ് ഇയാൾ വലയിലായത്.മാട്ടൂൽ, പുതിയങ്ങാടി, മുട്ടം, പഴയങ്ങാടി പ്രദേശങ്ങളിലെ നിരവധി യുവാക്കൾക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചു നൽകുന്നവരിൽ പ്രധാനിയാണ് ഷംദാ ദെന്ന് എക്‌സൈസ് പറഞ്ഞു.സ്‌ക്കൂൾ കോളേജുകൾ കേന്ദ്രികരിച്ച് വരും ദിവസങ്ങളിലും എക്‌സൈസിന്റെ നിരീഷണം ശക്തമാക്കും.പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സി.പങ്കജാഷൻ, പി.പി.രജിരാഗ്, സിവിൽ എക്‌സൈസ് ഓഫിസർ രമിത്ത്, ഡ്രൈവർ ജോജൻ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Tags