ബൈക്കിലെത്തി വഴി യാത്രക്കാരിയുടെ സ്വർണ മാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
Feb 27, 2025, 12:55 IST


പെരളശേരി : മൂന്നു പെരിയയിൽ ബൈക്കിലെത്തി വഴി യാത്രക്കാരിയായ സ്ത്രീയുടെ സ്വർണ മാല തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ .മലപ്പുറം സ്വദേശി എ.ടി ജാഫർ, കതിരൂർ സ്വദേശി ടി. മുദസിർ എന്നിവരാണ് പിടിയിലായത്.
സി.സി.ടി.വി ക്യാമറാ ദൃശ്യം കേന്ദ്രീകരിച്ച് ചക്കരക്കൽ സി.ഐ. എം.പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബൈക്കിൽ ഹെൽമെറ്റ് അണിഞ്ഞ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കഴുത്തിലുള്ള സ്വർണ മാലയാണ് ഇവർ പിടിച്ചു പറിച്ചത്.