വയോധികയെ ആക്രമിച്ചു സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ഇരിട്ടി: കൊട്ടിയൂര്‍ കണ്ടപ്പുനത്ത് വീട്ടില്‍തനിച്ചു താമസിക്കുന്ന വയോധികയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതിനു ശേഷം രണ്ടുപവന്റെ മാലകവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയുടെ ബന്ധുവായ കണ്ടപ്പനത്തെ കണ്ണികുളത്തില്‍ രാജു(55)വാണ് അറസ്റ്റിലായത്.
കേളകം എസ്. ഐ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിിയത്. കൊട്ടിയൂര്‍ കണ്ടപ്പനത്ത് താമസിക്കുന്ന കളളികുളത്തില്‍ വീട്ടില്‍ വിജയമ്മയെയാ(65)ണ് ഇയാള്‍ ആക്രമിച്ചു മാലകവര്‍ന്നത്. വെളളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന്് മണിയോടെയാണ്‌സംഭവം. പ്രതിയെ വയോധിക തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ മൊഴിപ്രകാരം അറസ്റ്റു ചെയ്തത്.
വീടിന്റെ പുറകുവശത്തെ വാതില്‍ തളളിതുറന്ന് അകത്തുകയറിയ മുഖം മൂടിധരിച്ചെത്തിയ മോഷ്ടാവ് വയോധികയെ അക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷം മോഷണം നടത്തി സ്ഥലംവിടുകയായിരുന്നു. വയോധികയുടെ നിലവിളികെട്ട് ഓടികൂടിയ പരിസരവാസികളാണ് ഇവരെ പേരാവൂര്‍ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാആശുപത്രിയിലുമെത്തിച്ചത്.