പഴയങ്ങാടിയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
Nov 12, 2026, 09:20 IST
പഴയങ്ങാടി: പഴയങ്ങാടിയിൽകഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ .മുർഷിദാബാദ്, ബൻസ്‌ഗാര സ്വദേശി ബിശ്വജിത്ത് മണ്ഡലിനെയാണ് (25)- 1.106 കിലോഗ്രാം കഞ്ചാവ് സഹിതം ഇന്ന് പുലർച്ചെ 12.30 ന് പഴയങ്ങാടി റെയിൽവെ അണ്ടർ ബ്രിഡ്ജ്, അമ്മായി തട്ടുകടക്ക് മുൻവശത്തു നിന്നും പിടികൂടിയത്.
കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങൾ, പഴയങ്ങാടി എസ് ഐകെ. വി. ടി. രാജേഷ്, ഗ്രേഡ് എസ്.ഐ സി ഉണ്ണികൃഷ്‌ണൻ, സി.പി രു ടി. ജയേഷ് കുമാർ എന്നിവർ ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയത്.
.jpg)

