പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ കതിരൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
തലശേരി : ഓൺലൈനിൽപാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു .ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തലശേരികതിരൂർ പുളിയോട് സ്വദേശിസി വിനീഷാ (39)ണ് തൃശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിലായത്.ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ' എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലി ചെയ്‌താൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയായ ആദർശ് (32) എന്നയാളിൽ നിന്ന് അഞ്ചര ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് പ്രതി കുടുങ്ങിയത്.
tRootC1469263">വിവിധ ടാസ്ക്കുകൾ നൽകി പല കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി ആദർശിൻ്റെ കൈയ്യിൽ നിന്ന് 5,28,000 രൂപ പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന് നഷ്‌ടമായ തുകയിൽ ഉൾപ്പെട്ട 58,000 രൂപ വിനീഷിൻ്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
വിനീഷിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29 ലക്ഷത്തിലധികം രൂപയുടെ നിയമവിരുദ്ധമായ ഇടപാടുകൾ നടന്നതായി കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ വിനീഷിനെതിരെ നിലവിലുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
.jpg)

