ആലക്കോട് വാറ്റുചാരായവുമായി യുവാവ് അറസ്റ്റിൽ

Man arrested in Alakode with illicitly distilled liquor

ആലക്കോട് : ആലക്കോട് വാറ്റുചാരായവുമായി യുവാവ് അറസ്റ്റിൽ.ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫിസിലെ ഗ്രേഡ് അസി:എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിന്റെ നേത്യത്വത്തിൽ ആലക്കോട്, മണ്ടളം, പുല്ലംവനം നഗർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പുല്ലംവനം എന്ന സ്ഥലത്തുള്ള കെ എസ് ഇ ബി ട്രാൻസ്ഫോമറിന് സമീപം റോഡരികിൽ വെച്ച് 2 ലിറ്റർ ചാരായവുമായി പുല്ലംവനം നഗർ സ്വദേശി പി.കെ.സജീവനെ(43) യാണ് അറസ്റ്റു ചെയ്തത്.റെയ്ഡിൽ എക്സൈസ് ഓഫീസർമാരായഎ എം. പി.ഹാരിസ്, സി.കെ.ഷിബു, ഉല്ലാസ്ജോസ്. സിവിൽ എക്സൈസ് ഓഫീസർ മാരായ പി. ആർ.വിനീത്, പി.ജി.വിഷ്‌ണു. എന്നിവർ റെയിഡിൽ പങ്കെടുത്തു.

Tags