കിഴുന്നയിൽ ജിം ട്രെയിനറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Accused in Kizhunna gym trainer murder case arrested

തോട്ടട :ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ചു .കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ ജിം ട്രെയിനറായ കീഴുന്ന പാലപ റമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി.പി റജീഷിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല ലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കീഴുന്നയിലെ സി.പി. അർ ജുൻ (20), കെ.വി.റിവിത്ത് (32) തോട്ടടയിലെ കൃഷണദാസ് (25), കീഴുന്നയിലെ ദീഷിത്ത് എന്നിവരെയാണ് എടക്കാട് പൊ ലീസ് ബാംഗ്ലൂരിൽ നിന്നും പി ടികൂടിയത്. 

കഴിഞ്ഞജൂൺ ഏഴിന് ന് രാത്രി 11.30 മണിയോടെയാണ് കേസി നാസ്പദമായ സംഭവം വീട്ടിലേക്ക് നടന്നു പോവുകയായി രുന്ന ജിം ട്രെയിനറെയും സു ഹൃത്തിനെയും തടഞ്ഞുനിർത്തിയ പ്രതികൾ  ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചും മരത്തിൻ്റെ പട്ടിക കൊണ്ടും അടിച്ച് മാരകമായി പരിക്കേൽപ്പിക്കുക യായിരുന്നു. നിസാര കാര്യത്തിൻ്റെ പേരിലുള്ള വാക്കേറ്റമാണ് കൊലപാതക തക ശ്രമത്തിലേക്ക് കലാശിച്ചത്. ഗുരുതരമായി പ രിക്കേറ്റ ജിം ട്രെയിനർ റജീഷ്ഇപ്പോഴും ചാലയിലെ സ്വകാ ര്യ ആശുപ്രതിയിൽ ചികിത്സ യിൽ തുടരുകയാണ്.

അക്രമത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴി ഞ്ഞ പ്രതികളെ ബാംഗ്ലൂരിലെ ഹോട്ടൽ മുറിയിൽ നിന്നുമാണ് പിടികൂടിയത്. ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്‌തു കൊ ടുത്ത തലശേരി സ്വദേശിയും കിഴുന്നയില റിസോർട്ട് മാനേജറുമായ ഷഹബാസിനെയും പൊലീസ് ഹോട്ടലിൽ നിന്നും പിടികൂടി. സംഭവത്തിന് ശേഷം കാർ മാർഗം കൂത്തുപറമ്പിലെ ത്തിയ പ്രതികൾ തുടർന്ന് ബ സിൽ മൈസൂരിലെത്തുകയാ യിരുന്നു. പിന്നീട് ഷഹബാസാ ണ് ബാംഗ്ലൂരിൽ ഒളിത്താവളം ഒരുക്കി കൊടുത്തത്.

എടക്കാട് പോലീസ് ഇൻസ് പെക്ടർ അനൂപ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ ഖലീൽ എം.പി, പൊലിസ് ഉദ്യാഗസ്ഥ രായ ലിനീഷ്, ലവൻ, റിജിൽ നിധീഷ്, നിതിൻ, സനിത്ത്, മി ഥുൻ, നിധീഷ് എന്നിവരടങ്ങി യ സംഘമാണ് പ്രതികളെ പി ടികൂടിയത്. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags