ഓൺലൈൻ ഗെയിം ചൂതാട്ടത്തിലെ മുഖ്യ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

Main accused in online game gambling arrested in Kannur
Main accused in online game gambling arrested in Kannur

പ്രതിയിൽ നിന്നും41 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പും പിടിച്ചെടുത്തു

കണ്ണൂർ:  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി കണ്ണൂരിൽ പിടിയിലായി.
ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി(25) യെ ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

  41 മൊബൈൽ ഫോണുകളും 2 ലാപ് ടോപ്പും 4 എക്സ്റ്റൻഷൻ വയർ ,7 മൊബൈൽ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് പിടിച്ചെടുത്തു.
ചൊവ്വാഴ്ച്ച ബാംഗ്ലൂർ- കണ്ണൂർ എക്സ്പ്രസിൽ വച്ചാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു.
തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
റെയിൽവേ എസ്ഐ വിജേഷ്, ഡാൻസാഫ് എസ്ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags