സഹപ്രവർത്തകനെ കത്തിക്കൊണ്ടു കുത്തി പരുക്കേൽപ്പിച്ച മറുനാടൻ തൊഴിലാളി അറസ്റ്റിൽ
Oct 4, 2024, 15:09 IST
പാനൂർ : മറുനാടൻ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. പഴയ കെ.എസ്.ഇ.ബി. കെട്ടിടത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിലാണ് സംഘർഷമുണ്ടായത്.
പശ്ചിമബംഗാൾ സ്വദേശി സാഗറിന് ഗുരുതരമായി പരിക്കേറ്റു. കൂട്ടുകാരനായ ബിശ്വജിത്താണ് കത്തികൊണ്ട് കുത്തിയതെന്ന് പറയുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ സാഗറിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബിശ്വജിത്തിനെ രാത്രി പാനൂർ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.