കണ്ണൂരിൽ 81 കുപ്പി വിദേശ മദ്യവുമായി വാരത്ത് യുവാവ് അറസ്റ്റിൽ

google news
SDG

കണ്ണുർ : 81 കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാരം സ്വദേശി തടിച്ചി വീട്ടിൽ ബിജേഷാണ് അറസ്റ്റിലായത്.വാരം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്ന് സമീപം നടത്തിയ പരിശോധനയിൽ വീട്ടിന്റെ മുറ്റത്ത് വെച്ച് മദ്യ വിൽപ്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്.  കണ്ണൂർ റെയിഞ്ച്  എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സ്ഥിരമായി മദ്യ വിൽപ്പന നടത്തുന്ന ബിജേഷിന്റ പേരിൽ വിവിധ ഓഫീസുകളിൽ അബ്കാരി കേസുകൾ നിലവിൽ ഉണ്ട്. തലശ്ശേരി സി.ജെ.എം കോടതി ഇയാളെ റിമാൻഡ് ചെയ്തു.പരിശോധന സംഘത്തിൽ   എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.ബിജു, സിവിൽ എക്സൈസ് ഓഫീസർ സുഹൈൽ പി. പി, ഗണേഷ് ബാബു , ടി.അനീഷ് , പി. നിഖിൽ, വനിത ഓഫീസർ എം.പി. ഷമീന, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Tags