കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ കാറിൽ വൻ നിരോധിത പുകയില ഉൽപന്ന ശേഖരം കടത്തവെ യുവാവ് അറസ്റ്റിൽ
Jun 19, 2025, 11:00 IST
ഇരിട്ടി : കാറിൽ ലഹരി ഉൽപ്പന്നങ്ങൾ കടത്തിയ യുവാവിനെ പിടികൂടി. തലശ്ശേരി സ്വദേശി തുണ്ടിയിൽ ഹൗസിൽ സുഭാഷിനെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന കാറിൽ കടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ നിന്നും പിടികൂടിയത് 11750 പാക്കറ്റ് ഹാൻ സാണ്പിടികൂടിയത് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുന്ന സാധങ്ങളാണിത്. സിവിൽ പോലീസ് ഓഫീസർമാരായ പ്രജേഷ്, ഗണേഷ് ചാത്തോത്ത്, സിദ്ധീഖ് എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.
tRootC1469263">.jpg)


