തളിപ്പറമ്പിൽ പാത്രം മോഷണക്കാരായ അസം സ്വദേശികൾ അറസ്റ്റിൽ

Natives of Assam arrested in Taliparamba for stealing utensils

തളിപ്പറമ്പ: വാഹനത്തിൽ കറങ്ങി പാത്രങ്ങൾമോഷണം നടത്തിയ യുവാക്കളെ തളിപ്പറമ്പ പോലീസ് പിടികൂടി. അസം സ്വദേശികളായ റൗഫീഖ് അലി (22), ഹമിദുൽ ഇസ്ലാം (23) എന്നിവരെ യാണ് ഗ്രേഡ് എസ്.ഐ: സുഭാഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെ അരിയിൽ കൊല്ലിച്ചാലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. കെ.എൽ 13 ടി 9646 ടാറ്റ എയ്‌സ് വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. 

ഇവരിൽ നിന്ന് ഓട്ടുപാത്ര ങ്ങൾ കണ്ടെത്തി. ഇവ പട്ടുവം ഭാഗത്തെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്‌ടിച്ചതാണ്. നൈറ്റ്പ ട്രോളിംഗിനിടെ സംശയം തോന്നി പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരു ന്നു. മോഷണമോ മറ്റ് കുറ്റകൃത്യങ്ങളോ നട ത്താനുള്ള ശ്രമമാണെന്ന വിശ്വാസത്തിലാണ് ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോ ധനയിലാണ് പാത്രങ്ങൾ കണ്ടെത്തിയത്.

Tags