പാനൂർ അണിയാരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാറിൽ കടത്തവെ യുവാവ് അറസ്റ്റിൽ


മയ്യഴി : നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പാനൂർ അണിയാരം സ്വദേശി നൗഷാദിനെ യാണ് മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്.
പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബും ക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
മാഹി പൊലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേകമുള്ള നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ കെ. നൗഷാദിനെ (35) അണിയാരത്തു നിന്ന് പിടികൂടിയത് പ്രത്യേകം കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാൾ സഞ്ചരിച്ച കാറിലെ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് .