അരിമ്പ്രയിൽ കിണറ്റിൽ വീണ പശുവിനെ പുറത്തെടുത്തു രക്ഷിച്ചു
Sep 17, 2026, 10:08 IST
മയ്യിൽ: കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മയ്യിൽ പഞ്ചായത്ത്, വാർഡ് 18, അരിമ്പ്ര മണ്ണഞ്ചാലിലെ പുതിയ പുര മുബാറക്കിൻ്റെ പശുവാണ് ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോട കൂടി കിണറ്റിൽൽ വീണത്.
തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് പശുവിനെ സുരക്ഷിതമായി കിണറിൽ നിന്നും പുറത്തെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.സേനാംഗങ്ങളായ വി.അനൂപ്, പി.വിപിൻ, പി. അഭിനേഷ്, ദിലീപ് കുമാർ, യദുകൃഷ്ണൻ, കെ.എം.പുരുഷോത്തമൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
.jpg)

