മദ്യപാനത്തിനിടെ തർക്കം: തലശേരി നഗരത്തിൽ മധ്യവയസ്‌ക്കൻ്റെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ

Argument over drinking: Attempt to kill middle-aged man by slitting his throat in Thalassery city: Accused arrested

തലശേരി: തലശേരി നഗരത്തിൽ പട്ടാപകൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ ചക്കരക്കൽചെമ്പിലോട് സ്വദേശി നാസറിനെ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടു കൂടിയായിരുന്നു സംഭവം.

 ബസ് സ്റ്റാൻഡിൻ്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ ഷാഹിദ് എന്നയാളും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടാകുന്നത്. തർക്കത്തിനിടെ ഷാഹിദ് കൈയിൽ ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ  പോലീസിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. 

നാസറിന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിയായ കൊയിലാണ്ടി സ്വദേശിഷാഹിദിനെ പൊലിസ് കസ്റ്റഡിയിലെടുത്തു  ഷാഹിദിനെ ചോദ്യം ചെയ്‌തതിന് ശേഷം തലശേരി ടൗൺ പൊലിസ് അറസ്‌റ്റു രേഖപ്പെടുത്തി. വധശ്രമത്തിന് കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കും.

Tags