'അരങ്ങ് പറയുന്നു' നാടകസമാഹാരം പ്രകാശനം ചെയ്തു


പിണറായി : രാമചന്ദ്രൻ. കെ.പി. മമ്പറം രചിച്ച നാടക സമാഹാരം"അരങ്ങ് പറയുന്നു" എന്ന പുസ്തകം പിണറായി പെരുമ നാടകോത്സവ ഉദ്ഘാടന വേദിയിൽ വെച്ച് നാടക ചലച്ചിത്ര സംവിധായകൻ ഡോ: പ്രമോദ് പയ്യന്നൂർ പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടറി എം.കെ. മനോഹരൻ പുസ്തകം ഏറ്റുവാങ്ങി.
പിണറായി കൺവെൻഷൻ സെന്ററിൽ ഒരാഴ്ചത്തെ നാടകോത്സവത്തിനും തുടക്കമായി നാടകോത്സവം പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം നിർവഹിച്ചു.ശ്രീധരൻ സംഘമിത്ര അധ്യക്ഷനായിരുന്നു..കക്കോത്ത് രാജൻ, വി. പ്രദീപൻ , കെ.യു. ബാലകൃഷ്ണൻ, ഒ.വി. ജനാർദനൻ , എലിയൻ അനിൽ, രാമചന്ദ്രൻ. കെ.പിഎന്നിവർ സംസാരിച്ചു. എം.കെ മനോഹരൻ പുസ്തക പരിചയവും നടത്തി. കൈരളി ബുക്സാണ് പുസ്തകം പ്രസി ദ്ധീകരിച്ചത്.പിണറായി കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.

Tags

ഇ.എം.എസിന് ശേഷം സി.പി.എമ്മിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ; എം.എ.ബേബി സിപിഎം ജനറല്‍ സെക്രട്ടറി
സി.പി.എം. ജനറല്‍ സെക്രട്ടറി ഇനി എം.എ.ബേബി . പൊളിറ്റ് ബ്യൂറോ ശുപാര്‍ശ അംഗീകരിച്ചു. ഇ.എം.എസിന് ശേഷം സി.പി.എമ്മിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ബേബി. പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിന്