വന്യമൃഗ ശല്യത്തിനെതിരെ ആറളത്തെ രാപ്പകൽ സമരം അവസാനിപ്പിച്ചു
Mar 8, 2025, 14:03 IST


കഴിഞ്ഞദിവസം വനം മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം സണ്ണി ജോസഫ് എം.എൽ.എ. നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സമരസമിതി സമരത്തിൽ നിന്ന് പിന്മാറിയത്
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, അക്രമകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടിച്ച് നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ആദിവാസി സംഘടനകൾ ഏഴുദിവസമായി വനം ദ്രുത കർമസേന ഓഫീസിനു മുന്നിൽ നടത്തിവന്ന രാപകൽ സമരം അവസാനിപ്പിച്ചു. ഇതോടൊപ്പം ഫാം ഓഫീസിനു മുന്നിലെ സമരവും പിൻവലിച്ചു.
കഴിഞ്ഞദിവസം വനം മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം സണ്ണി ജോസഫ് എം.എൽ.എ. നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സമരസമിതി സമരത്തിൽ നിന്ന് പിന്മാറിയത്. വൈദ്യുതി വേലിയും ആന മതിലും ഉടൻ സ്ഥാപിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പുനൽകിയത്.