ആറളം ഫാമില്‍ നാടന്‍ തോക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
Mar 19, 2025, 11:17 IST


ഇരിട്ടി :വനപാലകര്‍ നടത്തിയ തിരച്ചിലില്‍ ആറളം ഫാമിലെ നാലാം ബ്ലോക്കില്‍ വ്യാജ നിര്‍മ്മിത നാടന്‍ തോക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം നാലാം ബ്ലോക്കില്‍ ചെത്ത് തൊഴിലാളിയെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ കാട്ടാനകളെ നിരീക്ഷിക്കാത്തിയ വനപാലകരാണ് തോക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
തോക്ക് കാട്ടാന ചവിട്ടി തകര്‍ത്തതാണെന്നാണ് സംശയം. കണ്ടെത്തിയ തോക്കിന്റെ ഭാഗങ്ങള്‍ വനപാലകര്‍ ആറളം പൊലീസിന് കൈമാറി.ആറളം ഫാമില്‍ വേട്ട സംഘങ്ങള്‍ വ്യാപകമായതായും പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വനം വകുപ്പ് സംഘം നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.