ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാനആന ചവുട്ടിക്കൊന്ന സംഭവത്തിൽ കലക്ടർക്കുംഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഗീതാനന്ദൻ


കണ്ണൂർ:ആറളം ഫാമിൽ കഴിഞ്ഞ ദിവസം വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവുട്ടിക്കൊന്നതിന്റെ ഭരണപരമായ ഉത്തരവാദിത്തം ആദിവാസി പുനരധിവാസ മിഷൻ ചെയർമാൻ എന്ന നിലയിൽ ജില്ലാ കലക്ടർക്കും, മിഷൻ ജില്ലാ കൺവീനർ എന്ന നിലയിൽ ജില്ലാ പട്ടിക വർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥനുമാ മാണെന്നുംഅതിനാൽ ബോധപൂർവ്വമല്ലാത്ത നരഹത്യാ വകുപ്പുകൾ ചാർത്തി ഇവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടിക വർഗ്ഗ കമ്മീഷനേയും സംസ്ഥാന പട്ടിക വർഗ്ഗ കമ്മീഷനെയും ആദിവാസി സംഘടനകൾ സമീപിക്കുമെന്ന് ആദിവാസി ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം ഗീതാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വന്യജീവി സംരക്ഷണം മാത്രം ചുമതലയുള്ള വനം വകുപ്പാണ് ആദിവാസികൾക്ക് സംരക്ഷണം നൽകേണ്ടതെന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണ്. ഫാമിലെ മേൽനോട്ട ചുമതല വനം വകുപ്പിനെ ഏൽപ്പിച്ചതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത്. ഫാമിൽ കുടിയിരുത്തപ്പെട്ടവർക്ക് സംരക്ഷണം നൽകാത്തത് കൊണ്ടാണ് ഇത്രയധികം പേർ കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടതെന്നും ഗീതാനന്ദൻ പറഞ്ഞു.

കാട്ടാന അക്രമണങ്ങളിൽകൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കോടതിയു ദേശീയ ഗോത്രവർഗ്ഗ കമ്മീഷനേയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനേയും ആദി വാസി സംഘടനകൾ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു' ആദിവാസി-ദലിത് മുന്നേറ്റ സമിതി നേതാവ്ശ്രീരാമൻ കൊയ്യാൻ, കെ കെ ഷൈജു, കെ എസ് രാമു, രതീഷ് കെ എന്നിവരും പങ്കെടുത്തു.