കണ്ണൂരിൽ എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു

Aqua Eco Tourism Project being implemented at Eranjoli Fish Farm in Kannur
Aqua Eco Tourism Project being implemented at Eranjoli Fish Farm in Kannur

തലശേരി :ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. എരഞ്ഞോളി ഫാമിലെ ഓരുജല കുളങ്ങൾ സുസ്ഥിര ഇക്കോ ടൂറിസം പദ്ധതിക്കായി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ വികസിപ്പിക്കുകയാണ് ലക്ഷ്യം. 

tRootC1469263">

ടൂറിസ്റ്റ് ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ കേന്ദ്രം, പരമ്പരാഗത മത്സ്യ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാല, മത്സ്യം പിടിക്കുന്നതും വളർത്തുന്നതും കാണുവാനുള്ള സൗകര്യം, വിനോദത്തിനുവേണ്ടി മത്സ്യം പിടിക്കുന്നതിനുള്ള സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കാനുള്ള മുഴുവൻ തുകയും സ്വകാര്യ സംരംഭകർ ചെലവഴിക്കണം. പത്ത് വർഷത്തേക്കാണ് നടത്തിപ്പിനുള്ള കരാർ നൽകുക. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം അഡാകിന് നൽകണം. പദ്ധതി നടപ്പിലായശേഷവും ഫാമിലെ മത്സ്യം വളർത്തുന്നതിന്റെ ചുമതലയും അതിൽ നിന്നുള്ള വരുമാനവും അഡാക്കിന് തന്നെയാണ്. 

ധർമ്മടം കായലിനോട് ചേർന്നു കിടക്കുന്ന എരഞ്ഞോളി പുഴയുടെ തീരത്ത് 10.95 ഹെക്ടർ വിസ്തൃതിയുള്ള എരഞ്ഞോളി ഫിഷ് ഫാമിൽ തുടക്കത്തിൽ ഓരുജല മത്സ്യങ്ങളായിരുന്നു പ്രധാന കൃഷി. നിലവിൽ ഫാമിൽ വനാമി ചെമ്മീൻ കൃഷി വിജയകരമായി ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കൃഷിയിലൂടെ ആറ് ടൺ വനാമി ചെമ്മീനാണ് ഉൽപാദിപ്പിച്ചത്. എരഞ്ഞോളി ഫിഷ് ഫാമിൽ ആരംഭിക്കുന്ന അക്വാ ഇക്കോ ടൂറിസം പദ്ധതി തലശ്ശേരിയുടെ ടൂറിസം മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷ.

Tags