തദ്ദേശ തിരഞ്ഞെടുപ്പ് : കണ്ണൂർ ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിന് 12 വരെ അപേക്ഷ നൽകാം

apply now
apply now

കണ്ണൂർ : ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ വോട്ട് എണ്ണുന്നതിലേക്കായി നിയമിക്കേണ്ട കൗണ്ടിങ്ങ് ഏജന്റുമാരുടെ അപേക്ഷ മാത്രമേ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടർക്ക് സമർപ്പിക്കേണ്ടതുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള മറ്റ് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിനായി അതാത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിനായുള്ള അപേക്ഷകൾ ഡിസംബർ 12 ന് വൈകുന്നേരം നാല് മണിവരെ സ്വീകരിക്കും.

tRootC1469263">

വോട്ടെണ്ണൽ ദിവസം സ്ഥാനാർഥി, തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർഥിയുടെ കൗണ്ടിങ്ങ് ഏജന്റ്, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ വ്യക്തികൾ എന്നിവർക്കു മാത്രമേ കൗണ്ടിങ്ങ് ഹാളിൽ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. വോട്ടെണ്ണൽ ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടുള്ളതല്ല. വരണാധികാരിയിൽ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ധരിച്ചവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.

കൗണ്ടിങ്ങ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കുന്നതല്ല. മൊബൈൽ ഫോണുകൾ കൗണ്ടിങ്ങ് ഹാളിന്റെ പ്രവേശന കവാടത്തിൽ ഇതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ പക്കൽ നല്കി കൈപ്പറ്റ് രശീതി വാങ്ങണമെന്നും ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി അറിയിച്ചു.

Tags