പിണറായി ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ : പിണറായി ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും / മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയവും / ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിശ്വകർമ-പ്രയോറിറ്റി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം.
അവരുടെ അഭാവത്തിൽ നോൺപ്രയോറിറ്റി വിഭാഗത്തെയും ഇവരുടെ അഭാവത്തിൽ എൽ സി / എഐ വിഭാഗത്തിൽപെട്ടവരെയും അവരുടെയും അഭാവത്തിൽ ഓപ്പൺ കാറ്റഗറി പ്രയോറിറ്റി/നോൺ പ്രയോറിറ്റി വിഭാഗത്തെയും പരിഗണിക്കും. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ജനുവരി 22ന് രാവിലെ പത്ത് മണിക്ക് കമ്പനിമെട്ടയിലുള്ള പിണറായി ഗവ ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04902384160
.jpg)


