ഫിഷറീസ് വകുപ്പിൻ്റെ വിവിധ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

fish

വിവരങ്ങൾക്ക് തലശ്ശേരി/ അഴീക്കോട്/ മാടായി/ കണ്ണൂർ എന്നിവിടങ്ങളിലെ മത്സ്യഭവൻ, ഓഫീസുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലോ 04972 731 081 എന്ന നമ്പറിലോ ബന്ധപ്പെടാം.

കണ്ണൂർ: ഫിഷറീസ് വകുപ്പിൻ്റെ വിവിധ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യകർഷകർ, ഓരുജല, ചെമ്മീൻ കർഷകൻ, നൂതന കർഷകർ, അലങ്കാര മത്സ്യ കർഷകർ, കല്ലുമ്മക്കായ കർഷകർ, മത്സ്യവിത്ത് ഉൽപാദന യൂണിറ്റുകൾ, അക്വാകൾച്ചർ പ്രമോട്ടർമാർ, പ്രൊജക്ട് കോഡിനേറ്റർമാർ, തദ്ദേശ സ്ഥാപനങ്ങൾ, സ്‌റ്റാർട്ടപ്പുകൾ, മത്സ്യകർഷക സഹകരണ സ്ഥാപനങ്ങൾ, നൂതന അക്വാകൾച്ചർ യൂണിറ്റുകൾ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം.

മത്സ്യകൃഷി സംബന്ധിച്ച് ഫോട്ടോകളും വീഡിയോയും സഹിതം അപേക്ഷ അതത് സ്ഥല പരിധിയിൽ വരുന്ന മത്സ്യ ഭവനുകളിൽ​ ജൂൺ പന്ത്രണ്ടിനകം ലഭിക്കണം.

വിവരങ്ങൾക്ക് തലശ്ശേരി/ അഴീക്കോട്/ മാടായി/ കണ്ണൂർ എന്നിവിടങ്ങളിലെ മത്സ്യഭവൻ, ഓഫീസുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലോ 04972 731 081 എന്ന നമ്പറിലോ ബന്ധപ്പെടാം.

Tags