കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

kannur university
kannur university

കണ്ണൂർ : സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാമുകളുടെ പ്രവേശന യോഗ്യത പ്രോസ്പെക്ട്സിൽ ലഭ്യമാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

tRootC1469263">

അഞ്ച് വർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിൻറെ അടിസ്ഥാനത്തിൽ Degree, Degree(Hons.), Degree (Hons.with Research) എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കുന്നതാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ഡിഗ്രി പ്രോഗ്രാമുകൾക്കും, പഠന വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കേണ്ടത് ഏകജാലകം സംവിധാനം മുഖേനയാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങൾക്ക് 300/- രൂപയും മറ്റ് വിഭാഗങ്ങൾക്ക് 600/- രൂപയുമാണ്. SBI e-pay വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി, ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്. വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷികൾ സ്വീകരിക്കുന്ന അവസാന തിയ്യതി 17.06.2025. സംശയങ്ങൾക്ക് ഫോൺ /ഇ-മെയിൽ മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ : 7356948230. E -mail id: deptdoa@kannuruniv.ac.in
 

Tags