കൊട്ടിയൂരിലെ അപ്പട നിവേദ്യത്തിന് പിന്നിലുണ്ട് ഒരു നിഗൂഢത !!


കൊട്ടിയൂരിൽ വർഷത്തിൽ രണ്ടേ രണ്ടു ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന വിശേഷപ്പെട്ടൊരു പ്രസാദമുണ്ട് .അപ്പട നിവേദ്യം. ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിലെ പ്രക്കൂഴ ചടങ്ങ് നാളിലും,ഇടവ മാസത്തിലെ മകം നാളിലെ നീരെഴുന്നെള്ളത്ത് നാളിലും നടക്കുന്ന പൂജകളുടെ ഭാഗമായി ലഭിക്കുന്ന അപ്പട നിവേദ്യം മഞ്ഞളും അരിപ്പൊടിയും ചേർത്താണ് തയ്യാറാക്കുന്നത് .
ദക്ഷിണ കാശിയിയെന്നറിയപ്പെടുന്ന കൊട്ടിയൂരിലെ വൈശാഖ മഹോത്സവം പ്രകൃതിയും മനുഷ്യനും ചേരുന്ന ആഘോഷമാണ്.അഷ്ടബന്ധന കൂട്ടിലുള്ള കൊട്ടിയൂർ പെരുമാളിനെ കാണാൻ ഇവിെയെത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.കൊടിയേറ്റം പോലുമില്ലാതെ ഉത്സവം തുടങ്ങുന്ന ഇടമാണ് കൊട്ടിയൂർ.അനേകം പൂജകൾ, ചില ദിവസങ്ങളിൽ മാത്രം ഒന്നോ രണ്ടോ ആനകൾ, ഇങ്ങനെ ആചാരങ്ങളിലൂംകർമ്മങ്ങളിലും നിരവധി വ്യത്യസ്തതകൾ ഇവിടെ കാണാം.
tRootC1469263">കൊട്ടിയൂരിൽ വർഷത്തിൽ രണ്ടേ രണ്ടു ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന വിശേഷപ്പെട്ടൊരു പ്രസാദമുണ്ട് .അപ്പട നിവേദ്യം. ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിലെ പ്രക്കൂഴ ചടങ്ങ് നാളിലും,ഇടവ മാസത്തിലെ മകം നാളിലെ നീരെഴുന്നെള്ളത്ത് നാളിലും നടക്കുന്ന പൂജകളുടെ ഭാഗമായി ലഭിക്കുന്ന അപ്പട നിവേദ്യം മഞ്ഞളും അരിപ്പൊടിയും ചേർത്താണ് തയ്യാറാക്കുന്നത് .

പ്രക്കൂഴം നാളിൽ അർധരാത്രിയിൽ ആയില്യാർ കാവിൽ നടക്കുന്ന ഗൂഢപൂജയിലാണ് ആദ്യമായി അപ്പട നിവേദിക്കുന്നത് . ദക്ഷയാഗത്തിന് വന്ന സദീദേവിക്ക് അകമ്പടി സേവിച്ച ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താനാണ് ഗൂഢ പൂജ നടത്തുന്നതെന്നാണ് വിശ്വാസം. നീരെഴുന്നെള്ളത്ത് ദിവസം രാത്രി ആയില്യാർ കാവിലെ പൂജ കഴിഞ്ഞാൽ കാവിലേക്കുള്ള പ്രവേശന കവാടം അടക്കും . അടുത്ത വർഷം പ്രക്കൂഴം നാളിൽ മാത്രമാണ് ആയില്യാർ കാവിൽ പ്രവേശിക്കുക.ആയില്യാർ കാവിലെ പൂജയ്ക്ക് ശേഷം ഊരാളന്മാർക്കും അടിയന്തരക്കാർ്ക്കും ജന്മ സ്ഥാനീകർക്കും അപ്പട നിവേദ്യം പ്രസാദമായി ലഭിക്കും .
കൊട്ടിയൂരിലെ പരമ്പരാഗത സ്ഥാനീകർക്ക് മാത്രം ലഭിക്കുന്ന ഈ പ്രസാദത്തിനൊരു മഹാത്മ്യമുണ്ട്. ഈ നിവേദ്യത്തിന് ഒരേ സമയം കയ്പ്പും മധുരവും അനുഭവപ്പെടുമത്രേ.സാധാരണയായി അപ്പടക്ക് ഒരല്പം മധുരമാണ് പ്രധാനമായും തോന്നുക. എന്നാൽ ചിലപ്പോൾ ഇത് ചവർപ്പോ കയ്പ്പോ ഒക്കെയായി തോന്നുന്നുവെങ്കിൽ, ആ സ്ഥാനികൻ തൻ്റെ അറിവുകൾ അടുത്തയാളിന് കൈമാറാൻ സമയമായി എന്നാണ് വിശ്വാസം.
കയ്പ്പ് രസം അനുഭവപ്പെട്ടാൽ ജന്മസ്ഥാനികൻ അടുത്ത വൈശാഖ മഹോത്സവത്തിനുണ്ടാകില്ലെന്ന് ഉണ്ടാകില്ലെന്നാണ് കരുതി പോരുന്നത്.
പ്രകൂഴത്തിന് കിട്ടുന്ന അപ്പട കയ്ച്ചാൽ നീരെഴുന്നെള്ളത്തിനുള്ളിലും, നീരെഴുന്നള്ളത്തിൻ്റെ അപ്പട ആണെങ്കിൽ അടുത്ത ഉത്സവത്തിന് മുന്നായും ആളിന് ദേഹനാശം സംഭവിച്ചേക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
യാഗോത്സവത്തിലെ പല ചടങ്ങുകളും നിഗൂഢമാണ്. അതത് സ്ഥാനീകന് മാത്രമേ ആ ചടങ്ങിനെ പറ്റി അറിവുണ്ടാവൂ. അദ്ദേഹം പ്രായമാവുമ്പോൾ അടുത്ത മുതിർന്ന അംഗത്തിന് ആ അറിവു പകർന്നു നൽകുന്നു.