വിളക്കോട് ചാക്കാടിൽ കടയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം, വ്യാപാരി നേതാക്കൾ പ്രതിഷേധിച്ചു
Jan 13, 2026, 09:45 IST
മുഴക്കുന്ന്: വിളക്കോട് ചാക്കാടിലെ വി കെ സ്റ്റാർസിനു നേരെ അക്രമം.കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം ഉണ്ടായത്. കടവരാന്തയിലെബെഞ്ചും ഡെസ്കും ഉൾപ്പെടെ സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ നിലയിലാണ്. രാത്രി 10 മണിക്ക് ശേഷമാണ് കടയിൽ ആക്രമണമുണ്ടായതെന്ന് കടയുടമയായ അബ്ദുറഹ്മാൻ പറയുന്നത്.
ഇതിന് മുൻപെകടയ്ക്ക് നേരെ ആക്രമണം ഉണ്ടായതായും കടയുടമ പറഞ്ഞു. ഇത് സംബന്ധിച്ച് അബ്ദുറഹ്മാൻ മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥലം വ്യാപാരി വ്യവസായ ഏകോപനസമിതി നേതാക്കൾ സന്ദർശിച്ചു. വ്യാപാരമേഖല തകർച്ചയെ നേരിടുന്ന സാഹചര്യത്തിൽ സാമൂഹ്യവിരുദ്ധർ നടത്തുന്ന അക്രമത്തിനെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
.jpg)


