കണ്ണൂർ ആന്തൂരിൽ വ്യാജ ഒപ്പിട്ട് പിന്തുണ കത്ത് നൽകിയ പത്രിക തള്ളിയ വിരോധത്തിൽ വയോധികനെ ഭീഷണിപ്പെടുത്തിയ ആറ് പേർക്കെതിരെ കേസെടുത്തു
തളിപ്പറമ്പ് : വ്യാജ ഒപ്പിട്ട് പിന്തുണ കത്ത് നൽകിതിനെതിരെ പരാതിപ്പെട്ടതിന് വയോധികനെ തടഞ്ഞുനിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ആറുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആന്തൂർ കോടല്ലൂരിലെ കണ്ടൻ വീട്ടിൽ കെ.പി.കൃഷ്ണന്റെ(73)പരാതിയിലാണ് ആന്തൂർ 13-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകിയ വി.കെ.ഷമീമ, ഷബീർ, രവി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ഉൾപ്പെടെ 6 പേർക്കെതിരെകസെടുത്തത്.
നവംബർ 24 ന് ഉച്ചക്ക് 12 നായിരുന്നു സംഭവം.
13-ാം വാർഡിൽ മൽസരിക്കുന്നതിന് കൃഷ്ണൻ പിന്തുണച്ചതായി ഷമീമ വ്യാജരേഖ സമർപ്പിച്ചതാണെന്നും താൻ ആർക്കും പിന്തുണ നൽകിയിട്ടില്ലെന്നും കൃഷ്ണൻ എഴുതി നൽകിയതിനാൽ ഷമീമയുടെ പത്രിക തള്ളിയിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ഭീഷണിപ്പെടുത്തിയതായാണ് കൃഷ്ണന്റെ പരാതി.
.jpg)


