പൊതുജലാശയങ്ങൾ സംരക്ഷിക്കാൻ 22.9 കോടിയുടെ ബൃഹദ് പദ്ധതിയുമായി ആന്തൂർ നഗരസഭ - വ്യത്യസ്ത നിർദ്ദേശങ്ങളുമായി ആന്തൂർ നഗരസഭയുടെ പുതിയ ബജറ്റ് അവതരിപ്പിച്ചു
ധർമ്മശാല : പൊതുജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കാൻ പൊതുജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കാൻ 22.9 കോടിയുടെ പദ്ധതിയുമായി ആന്തൂർ നഗരസഭ. കക്കൂസ് മാലിന്യങ്ങൾ പൊതുജലാശയങ്ങളിൽ എത്താതെ സംസ്കരിക്കാൻ എഫ്.എസ്.ടി.പി. സ്ഥാപിക്കാനാണ് ആന്തൂർ നഗരസഭ 22.9 കോടി രൂപ വകയിരുത്തിയത്. മൂന്നാമത് ഭരണ സമിതിയുടെ ഒന്നാം ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി ചെയർപേഴ്സൻ പാച്ചേനി വിനോദ് കുമാറിൻ്റെതാണ് നിർദ്ദേശം.
നഗര സൗന്ദര്യവൽക്കരണത്തിന് 10 ലക്ഷം, എ.കെ.ജി ഐലൻ്റിൽ ടൂറിസം പാർക്കിന് 25 ലക്ഷം, വിട്ടു കിട്ടിയ സ്ഥാപനങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ 25 ലക്ഷം, വാഹന പാർക്കിംഗ് സൗകര്യത്തിന് 10 ലക്ഷം, മത്സ്യമാർക്കറ്റ് സ്ഥാപിക്കാൻ 10 ലക്ഷം, 29 വാർഡുകളിലും ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ 30 ലക്ഷം, ഓപ്പൺ ജിംനേഷ്യത്തിന് 15 ലക്ഷം, നഗരശ്രീ പദ്ധതിക്ക് 40 ലക്ഷം, എല്ലാ വാർഡുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കാൻ 20 ലക്ഷം, കുറ്റിക്കോൽ പുഴയുടെ തീരത്ത് നടപ്പാത നിർമ്മിക്കാൻ 10 ലക്ഷം, ധർമ്മശാലയിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് 20 ലക്ഷം, വയോജന പകൽ വിശ്രമ കേന്ദ്രത്തിന് 10 ലക്ഷം, സോളാർ പ്ലാൻ്റ് 50 ലക്ഷം, വൻപയർ കൃഷിക്ക് 5 ലക്ഷം, യൂണിഫോം സർവീസ് കോച്ചിംഗ് സെൻ്ററിന് 5 ലക്ഷം, മത്സര പരീക്ഷ കോച്ചിംഗ് സെൻ്ററിന് 2 ലക്ഷം, ലഹരി വിരുദ്ധ ക്യാമ്പയിന് 2 ലക്ഷം, പുഷ്പ ഗ്രാമം പദ്ധതിക്ക് 2 ലക്ഷം എന്നിവയാണ് പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ. ആകെ 512371566 കോടി വരവും 30,483,7000 രൂപ ചെലവും 34170566 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ചെയർപേഴ്സൻ വി.സതീദേവി അധ്യക്ഷത വഹിച്ചു. ഓമന മുരളിധരൻ, കെ.വി. പ്രേമരാജൻ, ടി. നാരായണൻ, പി.ദീപ, കെ.പി. മോഹനൻ, എം.ആമിന ടീച്ചർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടെറി കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു.
.jpg)


