'എൻ്റെ മയ്യഴി' മുൻമന്ത്രി ഇ.വത്സരാജിൻ്റെ ആത്മകഥാ പ്രകാശനം 31 ന്

Former Minister E. Vatsaraj's autobiography 'Enne Mayyazhi' to be released on the 31st
Former Minister E. Vatsaraj's autobiography 'Enne Mayyazhi' to be released on the 31st

കണ്ണൂർ: കാൽ നൂറ്റാണ്ടിലേറെക്കാലം പുതുച്ചേരി നിയമസഭ സമാജികനും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴിയുടെ പ്രകാശനം മെയ് 31 ന് വൈകുന്നേരം നാല് മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

tRootC1469263">

രമേശൻ പറമ്പത്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ മുൻപുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ പുസ്തക പ്രകാശനം ചെയ്യും. നോവലിസ്റ്റ് എം. മുകുന്ദൻ ആദ്യ പ്രതി സ്വീകരിക്കും. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. വൈദ്യ ലിംഗം എം. പി ,ഷാഫി പറമ്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 

അഡ്വ.ടി.ആ സഫലി, മുൻ പുതുച്ചേരി ചീഫ് സെക്രട്ടറിസി.എസ് ഖേർ വാൾ,ഡി.എസ് നെഗി, കേരള ലളിതകലാ അക്കാദമി സെക്രട്ടറിഎബിഎൻ ജോസഫ് എന്നിവർ പങ്കെടുക്കും. ഡി.സി ബുക്സ് എഡിറ്റർ പുസ്തക പരിചയം നടത്തും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അസീസ് മാഹി, സത്യൻ കേളോത്ത്, കെ.പി അശോക്, അലി അക്ബർ ഹാഷിം, എം.എ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags