മൂന്നാമത് എ എൻ രാജൻ പുരസ്കാരം താവം ബാലക‍ൃഷ്ണന് നൽകും

The third A. N. Rajan Award will be presented to Thavam Balakrishnan.

കണ്ണൂർ: പ്രമുഖ തൊഴിലാളി നേതാവും എഐടിയുസി മുൻ സംസ്ഥാന നേതാവുമായിരുന്ന എ എൻ രാജന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് എ എൻ രാജൻ അവാർഡ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് താവം ബാലകൃഷ്ണന് നൽകും. 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ്. ഈ മാസം 25 ന് ആലപ്പുഴയിൽ നടക്കുന്ന ഐ ടി ആന്റ് അലൈഡ് എംപ്ലോയീസ് കോൺഫെഡറേഷൻ സംഘടനയുടെ മൂന്നാമത് ജനറൽ ബോഡിയോഗത്തിൽ വെച്ച് എഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്  പുരസ്കാരം സമർപ്പിക്കും.എ എൻ രാജന്റെ മകൻ ഉണ്ണിരാജൻ ചടങ്ങിൽ സംബന്ധിക്കും.

tRootC1469263">

കണ്ണൂർ  ജില്ലയിലെ താവം സ്വദേശിയായ ബാലകൃഷ്ണൻ പതിമൂന്നാം വയസിലാണ് പഠനം ഉപേക്ഷിച്ച് നെയ്ത്തുതൊഴിലാളിയാകുകയും പിന്നീട് പൊതുരംഗത്ത് പ്രവേശിക്കുകയും ചെയ്തത്.  നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് തുടങ്ങിയ സംഘടനാപ്രവർത്തനത്തെ തുടർന്ന് അദ്ദേഹം പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സജീവ ശ്രദ്ധ കേന്ദ്രീകരിച്ച താവം ബാലകൃഷ്ണൻ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. 

ഒരു കാലഘട്ടത്തിലെ കണ്ണൂരിന്റെ സംഘടിത വ്യവസായ മേഖലയായ വളപട്ടണത്ത് കേന്ദ്രീകരിച്ച് നടത്തിയ എണ്ണമറ്റ സമരങ്ങളുടെ ഭാഗമായിരുന്ന താവം ബാലകൃഷ്ണൻ നിരവധി വർഷം നക്സൽ പ്രവർത്തനത്തിന്റെയും പ്രക്ഷോഭസമരങ്ങളുടെയും ഫലമായി ജയിൽവാസമനുഭവിച്ചിട്ടുണ്ട്. നിലവിൽ ഒട്ടേറെ യൂണിയനുകളുടെ നേതൃസ്ഥാനം വഹിക്കുന്ന അദ്ദേഹം ഇന്നും സംഘടനാരംഗത്ത് സജീവമാണ്. രാധയണ് ഭാര്യ. ബിന്ദു, ഇന്ദു, സിന്ധു എന്നിവർ മക്കളാണ്.

Tags