വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമതെത്തി

Annual Plan Utilization: Kannur District Panchayat and Payyannur Municipality Secure Top Spot at State Level

കണ്ണൂർ:2025-26 വാർഷിക പദ്ധതി വിനിയോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്, പയ്യന്നൂർ നഗരസഭ എന്നിവ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. യഥാക്രമം ജില്ലാ പഞ്ചായത്ത്‌, നഗരസഭ വിഭാഗങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. ജില്ലാ പഞ്ചായത്ത് 72.29 ശതമാനം .വാർഷിക പദ്ധതി വിനിയോഗിച്ചപ്പോൾ പയ്യന്നൂർ നഗരസഭ 94.70 ശതമാനം വിനിയോഗിച്ചു. കോർപ്പറേഷൻ തലത്തിൽ സംസ്ഥാനതലത്തിൽ കണ്ണൂർ കോർപ്പറേഷന് മൂന്നാം സ്ഥാനമുണ്ട് (58.69%).ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ കേളകം ഗ്രാമപഞ്ചായത്താണ് ഒന്നാമത് (79.83%).  കീഴല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാമതും (79.38%) കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാമതുമാണ് (78.71%). 

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ പേരാവൂർ ഒന്നാമതും (70.03%) പയ്യന്നൂർ രണ്ടാമതും (69.17%) പാനൂർ മൂന്നാമതുമെത്തി (65.41%). 
ജില്ലകളിലെ നഗരസഭകളിൽ രണ്ടാം സ്ഥാനം പാനൂർ നഗരസഭയ്ക്കും (78.13%)മൂന്നാം സ്ഥാനം തളിപ്പറമ്പ് നഗരസഭയ്ക്കുമാണ് (73.40%). 
വെള്ളിയാഴ്ച നടന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക്ക് യോഗത്തിൽ വച്ച് മികച്ച നേട്ടം കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, ജില്ലാ കളക്ടർ പി വിഷ്ണുരാജ് എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Tags