36ാം വാർഷികത്തിൽ തളിപ്പറമ്പ അറ്റ്ലസ് ജ്വല്ലറിയിൽ സ്വ ഡയമണ്ട്സിന്റെ എക്സിബിഷൻ കം സേൽ ഉദ്ഘാടനം ചെയ്തു


തളിപ്പറമ്പ : പരിശുദ്ധിയുടെയും വിശ്വാസത്തിന്റെയും പാരമ്പര്യം നിലനിർത്തി തളിപ്പറമ്പിന്റെ മണ്ണിൽ അറ്റ്ലസ് ജ്വല്ലറിക്ക് 36ആം വാർഷികം. വാർഷികാഘോഷത്തിന്റെ ഭാഗമായി അറ്റ്ലസ് ജ്വല്ലറിയിൽ സ്വ ഡയമണ്ട്സിന്റെ എക്സിബിഷൻ കം സേൽ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ എസ് റിയാസ് നിർവഹിച്ചു.
ഫെബ്രുവരി 25 മുതൽ മാർച്ച് നാലുവരെ നീണ്ടുനിൽക്കുന്ന എക്സിബിഷന്റെ ഭാഗമായി ഡയമണ്ട് ഓർണമെന്റിന്റെ വിപുലമായ കലക്ഷൻസാണ് അറ്റ്ലസിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ഡയമണ്ടിന്റെ ആദ്യ വില്പന ജിനീഷ് ഏറ്റുവാങ്ങി.
ഷോറൂം സന്ദർശിക്കുന്നവർക്ക് ഡയമണ്ട് എക്സിബിഷന്റെ ഭാഗമായി ലക്കി ഡ്രോയിലൂടെ ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 25 മുതൽ ഏപ്രിൽ 15 വരെ നിങ്ങളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങളാണ്.
ചടങ്ങിൽ വ്യാപാര വ്യവസാ യൂണിറ്റ് സെക്രട്ടറി താജുദ്ദീൻ, ട്രഷറർ ജയരാജ്, ഷൗക്കത്ത്, ജ്വല്ലറി പാർട്ണർമാരായ എംവി പ്രതീഷ്, എംവി ലിജീഷ് തുടങ്ങിയവർ പങ്കെടുത്തു.