കണ്ണൂർ നഗരത്തിൽ ആവേശതിരയിളക്കി എൻഡിഎ സ്ഥാനാർത്ഥിക്കായി അണ്ണാമലൈയുടെ റോഡ് ഷോ

Annamalai's road show for NDA candidate creates excitement in Kannur city

 കണ്ണൂർ : കണ്ണൂർ നഗരത്തിൽ ആവേശതിരയിളക്കി ബി ജെ പി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ റോഡ് ഷോ നടത്തി. എൻ ഡി എ കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സി.രഘുനാഥിനായാണ് അണ്ണാമലെ കണ്ണൂരിലെത്തിയത്. 

Annamalai's road show for NDA candidate creates excitement in Kannur city

വെള്ളിയാഴ്ച്ച രാവിലെ 11.45ന് കണ്ണൂർപ്‌ളാസപ്രഭാത് ജങ്ഷനിൽ നിന്നും തുടങ്ങിയ റോഡ് ഷോ സ്‌റ്റേഡിയം കോർണറിൽ സമാപിച്ചു. നൂറ് കണക്കിന് പ്രവർത്തകൾ ബി . ജെ.പിപതാകയും സ്ഥാനാർത്ഥിയുടെ പ്ളക്കാർഡുകളുമായി അണിനിരന്ന റോഡ് ഷോയിൽ മുത്തുക്കുടകൾ, ബാൻഡ് മേളം തുടങ്ങിയവയുമുണ്ടായിരുന്നു നിരവധി വാഹനങ്ങളാണ് റോഡ് ഷോയെ അനുഗമിച്ചത്.

Tags