ലഹരിയുടെ വ്യാപനം തടയാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടാവണം : ആൻ സെബാസ്റ്റ്യൻ

Student community must unite to prevent the spread of drug addiction: Ann Sebastian
Student community must unite to prevent the spread of drug addiction: Ann Sebastian

കണ്ണൂർ : ലഹരിയുടെ വ്യാപനം തടയാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അതിന് ഇത്തരം ഫുട്ബോൾ ടൂർണമെന്റുകൾ സഹായകമാകുമെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആൻ സെബാസ്റ്റ്യൻ.കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റികൾ തമ്മിൽ നടത്തിയ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ അധ്യക്ഷത വഹിച്ചു.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ കാവ്യ ദിവാകരൻ, ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ, അർജുൻ കോറോം,ഹരികൃഷ്ണൻ പാളാട് എന്നിവർ സംസാരിച്ചു.

Tags